മമ്മൂട്ടി-മഞ്ജു വാര്യർ എന്നിവർ ആദ്യമായി ഒന്നിക്കുന്ന് ചിത്രമാണ് ദി പ്രീസ്റ്റ്. മാർച്ച് നാലിന് വേൾഡ് വൈഡ് റിലീസ് ആയി എത്തുമെന്ന് അറിയിച്ചു. ഫെബ്രുവഫാരി നാലിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു ചിത്രത്തിൻറെ റിലീസ് മാറ്റിവച്ചിരുന്നു.
നിർമ്മാതാക്കളുടെ സംഘടനകളുടെ തീരുമാനപ്രകാരമാണ് ചിത്രത്തിൻറെ റിലീസ് മാറ്റിയത്.വലിയ ബഡ്ജറ്റിൽ ചിത്രീകരിച്ച സിനിമകൾ സെക്കൻഡ് ഷോ നടത്താനുള്ള അനുമതി ലഭിക്കാതെ റിലീസ് ചെയ്യേണ്ട എന്ന നിർമ്മാതാക്കളുടെ സംഘടന തീരുമാനിക്കുകയായിരുന്നു. നിഖില വിമൽ സാനിയ ഇയ്യപ്പൻ ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ജോഫിന്റെ കഥയ്ക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂർ, ശിവജി ഗുരുവായൂർ, ദിനേശ് പണിക്കർ, നസീർ സംക്രാന്തി, മധുപാൽ, ടോണി, സിന്ധു വർമ്മ, അമേയ (കരിക്ക്) തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. നവാഗതനായ ജോഫിൻ ടി ചാക്കോ ഒരുക്കുന്ന ചിത്രം ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി.എൻ ബാബുവും ചേർന്നാണ് നിർമ്മിക്കുന്നത്.