വിജയ്‌യുടെ പ്രസംഗത്തിനായി കാത്തിരിക്കുന്നുവെന്ന് അജു വര്‍ഗീസ്

മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചില്‍ വിജയ് നടത്താന്‍ പോകുന്ന പ്രസംഗത്തിനായി കാത്തിരിക്കുകയാണ് താനെന്ന് അജു വര്‍ഗീസ്. അജു ആ കാത്തിരിപ്പിനെ കുറിച്ച് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.നികുതി വെട്ടിച്ചുവെന്ന ആരോപണത്തിന്മേല്‍ തമിഴ് സൂപ്പര്‍താരം വിജയ്യെ ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തതും ചോദ്യം ചെയ്തതിന്റേയും പശ്ചാത്തലത്തിലാണ് പ്രേക്ഷകര്‍ വിജയുടെ വാക്കുകള്‍ക്കായി കാതോര്‍ക്കുന്നത്. ബോക്‌സോഫീസില്‍ 300 കോടി നേടിയെന്ന് പറയുന്ന ബിഗില്‍ എന്ന ചിത്രത്തെ സംബന്ധിച്ചാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്.

ഇതിനായി ചിത്രത്തിലെ നായകന്‍ വിജയ്, നിര്‍മാതാവ്, വിതരണക്കാരന്‍, പണം ഏര്‍പ്പാട് ചെയ്ത അന്‍പ് ചെഴിയാന്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമായി റെയ്ഡ് നടത്തി. എന്നാല്‍, കണക്കില്‍ പെടാത്ത ഒന്നും വിജയ്യുടെ പക്കല്‍ നിന്നും കണ്ടെടുക്കാനായില്ല എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസവും സന്തോഷവും പകർന്ന ഒരു കാര്യമാണ്.

ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്റ്ററിന്റെ ചിത്രീകരണത്തില്‍ വിജയ് വീണ്ടും ജോയിന്‍ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനും ആ വേദിയില്‍ വിജയ് നടത്തുവാന്‍ പോകുന്ന പ്രസംഗത്തിനുമായി ആരാധകര്‍ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!