അഫ്സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പത്രോസിന്റെ പടപ്പുകൾ’. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ഡിനോയ് പൗലോസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
ഷറഫുദീന്‍, ഡിനോയ് പൗലോസ്, നസ്ലിന്, ഗ്രേസ് ആന്റണി, രഞ്ജിത മേനോന് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഡിനോയ് പൗലോസ് ഒരുക്കുന്ന തിരക്കഥയാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്വ്വഹിക്കുമ്പോൾ സംഗീതം-ജേക്സ് ബിജോയ് ആണ്.
വൈപ്പിന്‍, എറണാകുളം പശ്ചാത്തലത്തില്‍ ആണ് സിനിമയുടെ കഥ. മരിക്കാർ എന്റർടൈൻമെൻസിന്റെ ബാനറിൽ ആണ് ചിത്രം നിർമിക്കുന്നത്.