മൻമാർസിയാന് ശേഷം തപ്സി പന്നുവിനെ നയിയ്ക്കായ്ക്കി അനുരാഗ് കശ്യപ് ഒരുക്കുന്ന പുതിയ ടൈം ട്രാവൽ ചിത്രമാണ് ദൊബാര. ഏക്താ കപൂറിന്റെ ബാലാജി മോഷൻ പിക്ചേഴ്സുമായി അനുരാഗ് കശ്യപ് ഈ ചിത്രത്തിനായി സഹകരിക്കുന്നു.
അനുരാഗ് കശ്യപും തപ്സി പന്നുവും മൻമാർസിയാൻ (2018) എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അഭിഷേക് ബച്ചനും വിക്കി കൗശലും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിക്രമാദിത്യ മോട്വാനെ സംവിധാനം ചെയ്ത എകെ വേഴ്സസ് എകെയിലാണ് അനുരാഗ് അവസാനമായി അഭിനയിച്ചത്. അനിൽ കപൂറും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സംവിധായകനെന്ന നിലയിൽ അവസാനമായി പുറത്തിറങ്ങിയത് നെറ്റ്ഫ്ലിക്സ് ചിത്രമായ ചോക്ഡ് (2020) ആയിരുന്നു, സയാമി ഖേർ, റോഷൻ മാത്യു എന്നിവർ ആയിരുന്നു ചിത്രത്തിലെ താരങ്ങൾ.