ജി. പ്രജേഷ്സെന്നും ജയസൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രം “മേരി ആവാസ് സുനോ “

ജയസൂര്യയും മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ ചിത്രം; “മേരി ആവാസ് സുനോ “. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ജി. പ്രജേഷ്സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലോക റേഡിയോ ദിനമായ ഇന്ന് സിനിമയുടെ നെയിം പോസ്റ്റർ പുറത്തു വിട്ടു. ജോണി ആൻ്റണി, സുധീർ കരമന എന്നിവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിങ് ലൊക്കേഷൻ.

വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജയസൂര്യയും പ്രജേഷ്സെന്നും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തി ഉണ്ട് . ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!