കാണായി മോഹൻലാൽ നേരിട്ടെത്തി; ഓടിയനെ വരച്ചു നൽകി പ്രണവ്

കുറച്ചു നാളുകൾക്ക് മുൻപ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനെത്തിയപ്പോഴാണ് ഭിന്നശേഷിക്കാരനായ ചിത്രകാരന്‍ പ്രണവ് ആദ്യമായി വാര്‍ത്തകളില്‍ വന്നത്. പങ്കെടുത്ത ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ നേടിയ തുക ദുരിതാശ്വാസനിധിയിലേക്ക് നേരിട്ടെത്തി നല്‍കിയ പ്രണവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയും പരിചയപ്പെടുത്തിയിരുന്നു. ഇപ്പോൾ ഈ കലാകാരനെ കാണാന്‍ മോഹന്‍ലാല്‍ നേരിട്ടെത്തി.

ജന്മനാ ഇരുകൈകളുമില്ലാത്ത പ്രണവ് കാലുകള്‍ കൊണ്ടാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. തന്നെ കാണാനെത്തുന്ന പ്രിയനടന് സമ്മാനിക്കാന്‍ അദ്ദേഹത്തിന്റെ തന്നെ സിനിമയിലെ ഒരു കഥാപാത്രത്തെ പ്രണവ് വരച്ച് സൂക്ഷിച്ചിരുന്നു. ഒടിയന്‍ സിനിമയിലെ ‘മാണിക്യന്റെ’ ചെറുപ്പത്തിലെ രൂപമാണ് പ്രണവ് മോഹന്‍ലാലിനുവേണ്ടി വരച്ചത്. ഫ്രെയിം ചെയ്ത ചിത്രം പ്രണവ് തന്നെ മോഹന്‍ലാലിന് കൈമാറി.

പ്രിയതാരത്തിനൊപ്പം പ്രണവ് ഒരു സെല്‍ഫിയെടുത്തു. പ്രണവിനോട് വിശേഷങ്ങള്‍ ചോദിച്ചും തമാശ പങ്കിട്ടും സമയം ചിലവഴിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!