ഹോളിവുഡ് ചിത്രം വാണ്ടവിഷൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

മാർവൽ കോമിക്സ് കഥാപാത്രങ്ങളായ വാണ്ട മാക്സിമോഫ് / സ്കാർലറ്റ് വിച്ച്, വിഷൻ എന്നിവവരെ അടിസ്ഥാനമാക്കി ഡിസ്നി + നായി ജാക്ക് ഷാഫെർ സൃഷ്ടിച്ച ഒരു മിനി സീരിസ് ആണ് വാണ്ടവിഷൻ. എലിസബത്ത് ഓൾസൻ, പോൾ ബെറ്റാനി എന്നിവർ യഥാക്രമം വാണ്ട മാക്സിമോഫ്, വിഷൻ എന്നീ കഥാപാത്രങ്ങളെ ചലച്ചിത്ര പരമ്പരയിൽ നിന്ന് അവതരിപ്പിക്കുന്നു. ടിയോണ പാരിസ്, കാറ്റ് ഡെന്നിംഗ്സ്, റാൻ‌ഡാൽ പാർക്ക്, കാത്രിൻ ഹാൻ എന്നിവരും അഭിനയിക്കുന്നു.

മാർവൽ സ്റ്റുഡിയോസ് ഡിസ്നി + ന് പരിമിതമായ പരമ്പര ഒരുക്കാനുള്ള തയാറെടുപ്പിലാണ്. അതിൻറെ ആദ്യ ഭാഗമായാണ് വാണ്ടവിഷൻ എത്തുന്നത്. വാണ്ടവിഷൻ 2021 ജനുവരി 15 ന് സീരിസിലെ ആദ്യ രണ്ട് എപ്പിസോഡുകൾ റിലീസ് ചെയ്തു. ഇപ്പോൾ ആറ് എപ്പിസോഡുകൾ അവർ റിലീസ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!