ഇപ്പോൾ സിനിമാ മേഖലയിലെ ഏറ്റവും പുതിയ വാർത്ത കീർത്തി സുരേഷും അനിരുദ്ധ് രവിചന്ദറും പ്രണയത്തിലാണെന്നും അവർ ഉടൻ തന്നെ വിവാഹിതരാകും എന്നതാണ്. എന്നാൽ ഇപ്പോൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നിർമാതാവും കീർത്തിയുടെ പിതാവുമായ സുരേഷ് കുമാർ. ഈ വാർത്ത തികച്ചും വ്യജമാണെന്നും അതിൽ സത്യം ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തമൊന്നാം താവനയൻ കീർത്തിയുടെ പേര് കല്യാണവാർത്തകളിൽ വരുന്നതെന്ൻസുരേഷ് കുമാർ പറഞ്ഞു.
കീർത്തിയും അനിരുദ്ധും അവരുടെ വിവാഹ തീയതി ഉടൻ ആരാധകരുടെ അനുയായികൾക്ക് വെളിപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ വരെ വന്നിരുന്നു. കൂടാതെ രണ്ടുപേരും ഒരുമിച്ചുള്ള ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. ഇതിനെല്ലാം മറുപടിയുമായാണ് സുരേഷ് കുമാർ എത്തിയത്.