വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രമാണ് “റെഡ് റിവർ”. സിനിമയുടെ ചിത്രീകരണം ഇന്നലെ ആരംഭിച്ചു. അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സന്ദീപ് ആർ ആണ്.
ദൈവം തന്റെ ശവകുടീരത്തിൽ ഉറങ്ങുമ്പോൾ “ആ ഒരു ദിവസം” സർവ്വശക്തൻ മറ്റൊരാളായിരുന്നു. എന്ന ടാഗ് ഓടെയാണ് ചിത്രത്തിൻറെ ആദ്യ പോസ്റ്റർ പുറത്തിറങ്ങിയത്. സുധീർ കരമന, കൈലാഷ്, ജയശ്രീ , സതീഷ് മേനോൻ , ആസിഫ് ഷാ, സാബു പ്രൗദീൻ, മധുബാലൻ, സുഭാഷ് മേനോൻ , റോജിൻ തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.