അച്ഛനുമൊത്തു അതീവ ​ഗ്ലാമറസ്സിൽ ഫോട്ടോയ്ക്ക് പോസ് ചെയ്ത താരത്തിനെതിരെ ആരാധകർ

വസ്ത്രത്തിന്റെ പേരിൽ സൈബർ‌ ആക്രമണം നേരിട്ടുക്കൊണ്ടിരിക്കുകയാണ് നടി സോനം കപൂർ ഇപ്പോൾ. അച്ഛനും നടനുമായ അനിൽ കപൂറിനൊപ്പം അതീവ ​ഗ്ലാമറസ്സിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നാരോപിച്ചാണ് താരത്തിനെതിരെ സോഷ്യൽ‌മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്. ‘മലംഗ്’ എന്ന ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്ക് അനിൽ കപൂറിനൊപ്പം എത്തിയതായിരുന്നു സോനം. ആദിത്യ റോയ് കപൂറും ദിശാ പതാനിയും അനിൽ കപൂറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.

മനോഹരമായ കറുപ്പ് ​ഗൗൺ ധരിച്ചാണ് സോനം എത്തിയത്. വൈഡ് നെക്കാണ് ​ഗൗണിന്റെ പ്രത്യേകത. ഇതാണ് സൈബർ ആക്രമണത്തിനും കാരണമായത്. ഇറക്കമുള്ള വൈഡ് നെക്ക് വസ്ത്രം ധരിച്ച് അമിത ​ഗ്ലാമറിൽ അച്ഛനൊപ്പം വന്നത് മോശമായെന്ന് ഒരുകൂട്ടം ആളുകൾ പറയുന്നു. ഈ രീതിയിൽ വസ്ത്രം ധരിച്ച് അച്ഛന്റെ അരികിൽ നിൽക്കാൻ വിഷമമൊന്നും തോന്നിയില്ലെ എന്ന് ചോദിക്കുന്നവരുമുണ്ട്. ഇത്തരം വസ്ത്രങ്ങൾ‌ ധരിക്കാൻ നാണമില്ലേ എന്ന് വിമർശിക്കുന്നവരും കുറവല്ല.

അതേസമയം, സോനത്തെ പിന്തുണച്ചും ആളുകൾ രം​ഗത്തെത്തി. വൈഡ് നെക്‌ലൈനോടുകൂടിയ ബ്ലാക്ക് വസ്ത്രത്തിൽ സോനം അതീവ സുന്ദരിയായിരിക്കുന്നുവെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. വസ്ത്രത്തിന് ഇണങ്ങുന്ന ഡയമണ്ട് നെക്ലേസും കമ്മലും താരത്തിന് നന്നായി ചേരുന്നുണ്ടെന്നും ഇത് താരത്തിന്റെ ഭം​ഗി കൂട്ടിയെന്നും ഒരുകൂട്ടർ പറ‍യുന്നു. അച്ഛനും മകളും തമ്മിലുളള ബന്ധം വസ്ത്രധാരണവുമായി താരതമ്യം ചെയ്യുന്നത് ജനങ്ങളുടെ തെറ്റായ കാഴ്ചപ്പാടാണെന്ന വിമർശനവും ഉയർന്നു. ഒരാൾക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് ഭൂരിഭാ​ഗം ആളുകളുടെയും അഭിപ്രായം. വ്യത്യസ്ത അഭിപ്രായം തുടരുന്ന വിഷയങ്ങൾ അപൂർവ്വമല്ലാത്തതിനാൽ സോനം ഇക്കാര്യം കാര്യമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!