‘ടോം ആൻഡ് ജെറി ‘ സിനിമ വീണ്ടും എത്തുന്നു.ഇത്തവണ കമ്പ്യൂട്ടർ അനിമേഷനു പുറമെ അഭിനേതാക്കളും അണിനിരക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയനക്കാരാണ് ടോമും ജെറിയും.
നൂറ്റാണ്ടിലെ വലിയൊരു വിവാഹം നടക്കുന്ന ന്യൂയോർക്കിലെ ഹോട്ടലിൽ കയറിക്കൂടിയ ജെറി യെ തുരത്താൻ വിവാഹ സൽക്കാര സംഘടകർ ടോമിനെ വാടകക്ക് എടുക്കുന്നതാണ് പുതിയ കഥയുടെ സാരം. വിവാഹ സൽക്കാര വേളയിൽ ടോമും , ജെറിയും ഹോട്ടലിൽ സൃഷ്ടിക്കുന്ന കോലാഹലങ്ങൾ ഹാസ്യത്തിൽ അവഹരിപ്പിക്കുന്ന ഈ ഹോളിവുഡ് ചിത്രം ഇന്ത്യയിൽ ഈ മാസം 19ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും.
ടിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോൾ ഗ്രേസ് മോർട്ടസ് , മൈക്കിൾ പെന , കോളിൻ ജോസ്റ്റ് , റോബ് ഡെലാനി , കെൻ ജോങ് , പല്ലവി ഷാർദ എന്നിവർണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.