ബോളിവുഡ് ചിത്രം റൂഹിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

രാജ്കുമാർ റാവു, വരുൺ ശർമ, ജാൻവി കപൂറിന്റെ റൂഹി എന്ന ചിത്രത്തിൻറെ  ട്രെയിലർ പുറത്തിറങ്ങി. 2018 ലെ സ്ട്രീസ്ത്രീ എന്ന ചിത്രത്തിന് പിന്നിലെ പ്രൊഡക്ഷൻ ഹൗസ് മാഡോക്ക് ഫിലിംസിന്റെ പിന്തുണയോടെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  ഹൊറർ, കോമഡി എന്നീ രണ്ട് വിഭാഗങ്ങളെ അനായാസമായി സമന്വയിപ്പിച്ച സ്ത്രീ എന്ന സിനിമയുടെ ഫോളോ-അപ്പ് ആണ് റൂഹി.

റൂഹി സ്ത്രീയുടെ കഥ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നു. റൂഹിയുടെ ട്രെയിലർ ഇന്നലെ പുറത്തിറങ്ങി,  ഹർദിക് മേത്ത സംവിധാനം ചെയ്യുന്ന ചിത്രം കോമഡിക്കും ഭയത്തിനും പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ആദ്യരാത്രിയിൽ വധുവിനെ തട്ടിക്കൊണ്ടുപോകുന്ന ദുർമന്ത്രവാദിയെ ചുറ്റിപ്പറ്റിയാണ് കഥ.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!