ഷെയിന്‍ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഉല്ലാസം. വലിയ പെരുന്നാളിന് ശേഷം ഷെയിൻ അഭിനയിക്കുന്ന ചിത്രമാണ് ഇത്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ്. മാഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്.
സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്ത ഗെറ്റപ്പിലാകും ഷെയിന്‍ എത്തുക. ലക്ഷ്മി പവിത്രനാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
നവാഗതനായ ജീവന് ജീജോ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രവീണ്‍ ബാലകൃഷ്ണനാണ്.സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം . കൈതമറ്റം ബ്രദേഴ്സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.