ഓപ്പറേഷൻ ജാവ ഇന്ന് ജിസിസിയിൽ ഇന്ന് പ്രദർശനത്തിന് എത്തും: തീയറ്റർ ലിസ്റ്റ് കാണാം

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ഓപ്പറേഷന്‍ ജാവ. വിനായകന്‍, ബാലു വര്‍ഗീസ്, ഇര്‍ഷാദ്, ബിനു പാപ്പു, സുധി കോപ്പ, ദീപക് വിജയന്‍, ലുക്ക് മാന്‍, പി ബാലചന്ദ്രന്‍, ധന്യ അനന്യ, മമിത ബൈജു, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ചിത്രം ഇന്ന് ജിസിസിയിൽ പ്രദർശനത്തിന് എത്തും. ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രം നിര്‍മിച്ച വി പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രവും നിര്‍മിക്കുന്നത്. ജേക്ക്സ് ബെജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. കേരളത്തിൽ ഫെബ്രുവരി 12 ന് എത്തിയ  ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!