രാജശേഖര്‍ ദുരൈസാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കമാലി ഫ്രം നടുക്കാവേരി’. ചിത്രത്തില്‍ ആനന്ദിയാണ് നായിക. രോഹിത്ശെറഫ്, പ്രതാപ് പോത്തന്, അഴഗം പെരുമാള്‍, ഇമാന് അണ്ണാച്ചി, രേഖാസുരേഷ്, ശ്രീജ പ്രിയദര്‍ശിനി, കാര്‍ത്തി ശ്രീനിവാസന് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
തന്റെ കരിയറും പ്രണയ ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് ആനന്ദി ചിത്രത്തില്‍ എത്തുന്നത്. മദന്‍ കാര്കിയും യുഗഭാരതിയും ചേര്‍ന്നെഴുതിയ ഗാനങ്ങള്‍ക്ക് ധീന ധ്യാലനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം ഇന്ന് തമിഴ്നാട്ടിൽ പ്രദർശനത്തിന് എത്തും.