അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി ഇരുപത്തിഒന്നിന് ഏറണാകുളത്ത് ആരംഭിക്കും. ഇരുപത്തിരണ്ടിന് മമ്മൂട്ടി ജോയിന്‍ ചെയ്യും.അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് ഭീഷ്മപര്‍വ്വം നിര്‍മ്മിക്കുന്നത്.
ബിലാല്‍ ചെയ്യാനായിരുന്നു നേരത്തെ മമ്മൂട്ടിയുടെയും അമലിന്റെയും തീരുമാനമെങ്കിലും കൊവിഡ് മഹാമാരിയെ ത്തുടര്‍ന്ന് പോളണ്ട് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കേണ്ട വലിയ കാന്‍വാസിലുള്ള ബിലാല്‍ മാറ്റിവച്ചിട്ട് അമല്‍ നീരദ് ഒരുക്കുന്ന പുതിയ ചിത്രമാണിത്.