ബോളിവുഡും പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു താര വിവാഹമാണ് നടി ആലിയ ഭട്ടിന്റേയും രണ്‍ബീര്‍ കപൂറിന്റേയും. ആലിയ രണ്‍ബീര്‍ പ്രണയത്തെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത്. ഇരുവരുടേയും പ്രണയത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് നല്ല പിന്തുണയും ലഭിക്കുന്നുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ വീണ്ടുമൊരു വിവാഹത്തിന് അരങ്ങൊരുങ്ങുകയാണ്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആലിയ രണ്‍ബീര്‍ വിവാഹത്തിനെ കുറിച്ചുളള സൂചനയാണ് പുറത്തു വരുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ആലിയയും രണ്‍ബീറും തമ്മില്‍ പ്രണയത്തിലാണ്. ഗോസിപ്പുകൾ പൊട്ടിപ്പുറപ്പെടുന്നതിനു മുന്‍പ് തന്നെ ഇരു താരങ്ങളും തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് സമ്മതിച്ചിരുന്നു. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു തുറന്നു പറച്ചിൽ. ഇപ്പോഴിത താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള സൂചനകള്‍ പുറത്തു വരുകയാണ്. ഈ വര്‍ഷം ഡിസംബറില്‍ ഇരുവരും വിവാഹിതരാകുമത്രേ. അതേ സമയ കല്യാണത്തെ കുറിച്ചുളള ഓദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
ആലിയയും രണ്‍ബീറും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് അയാന് മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര. ചിത്രം ഡിസംബര്‍ 4 ന് തിയേറ്ററുകളില്‍ എത്തും. ഇതിന് ശേഷമായിരിക്കും ഇവരുടെ വിവഹം. അതേസമയം രണ്‍ബീര്‍- ആലിയ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഓപ്പണ്‍ മാഗസിനില്‍ രാജീവ് മസന്ദാണ് വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.
നടി സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ച് എത്തിയതോടെയാണ് പ്രണയകഥ ഗോസിപ്പ് ബോളിവുഡ് കോളങ്ങളില്‍ ചര്‍ച്ച വിഷയമായി തുടങ്ങിയത് പിന്നീട് രണ്‍ബീറിന്റെ കുടുംബത്തിനോടൊപ്പം പല അവസരങ്ങളിലും ആലിയയെ കണ്ടതോടെ സംശയം ഇരട്ടിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് അധിക കഥകള്‍ ഇടകൊടുക്കാതെ പ്രണയത്തെ കുറിച്ച് ഇരുവരും തുറന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് ആലിയ ഭട്ടിന്റെ അച്ഛന് മഹേഷ് ഭട്ടും ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുകയായിരുന്നു.