മുരളി ഗോപിയും രതീഷ് അമ്പാട്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് തീർപ്പ്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൻറെ ഷൂട്ടിങ് ഇന്നലെ ആരംഭിച്ചു. വലിയ താര നിരയിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്.
കമ്മാര സംഭവം എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. ഈ ചിത്രത്തിലൂടെ നിര്‍മ്മാണ മേഖലയിലേക്കും ചുവട്വെച്ചിരിക്കുകയാണ് മുരളി ഗോപി. ചിത്രം നിർമിക്കുന്നത് വിജയ് ബാബുവും, മുരളി ഗോപിയും, രതീഷ് അമ്പാട്ടും ചേർന്നാണ്. ഇന്ദ്രജിത് സുകുമാരൻ, വിജയ് ബാബു, ഇഷ തൽവാർ, സൈജു കുറുപ്പ്, ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.