ബോളിവുഡ് ജുന്‍ദിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു

മറാത്തി സംവിധായകന്‍ നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജുന്‍ദ്. ഇപ്പോൾ ചിത്രത്തിൻറെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രം ജൂൺ 18ന് പ്രദർശത്തിന് എത്തും. ചിത്രത്തില്‍ അമിതാഭ് ബച്ചനാണ് കേന്ദ്ര കഥാപാത്രം. ഫാന്‍‌ഡ്രി, സൈറത്ത് എന്നീ ചിത്രങ്ങളൊരുക്കിയ സംവിദ്യാകാൻ ആണ് നാഗരാജ്.

എന്‍‌ജി‌ഒ സ്ലം സോക്കറിന്റെ സ്ഥാപകനായ വിജയ് ബാര്‍സെയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. തെരുവ് കുട്ടികളുടെ ഒരു ഫുട്ബോള്‍ ടീം രൂപീകരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രൊഫസറായിട്ടാണ് ബച്ചന്‍ അഭിനയിക്കുന്നത്.

ടി-സീരീസ്, തന്തവ് ഫിലിംസ്, ആറ്റ്പാറ്റ് പ്രൊഡക്ഷന്‍ എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, രാജ് ഹിരേമത്ത്, സവിത ഹിരേമത്ത്, നാഗരാജ് മഞ്ജുലെ, ഗാര്‍ഗി കുല്‍ക്കര്‍ണി, മീനു അറോറ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.നാഗരാജ് മഞ്ജുളെയുടെ ആദ്യ ഹിന്ദി ചിത്രമാണിത്. ആകാശ് തോസറും റിങ്കു രാജ്ഗുരുവും ആണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!