നെറ്റ്ഫ്ളിക്സിന്റെ ആദ്യ തെലുങ്ക് ആന്തോളജി ചിത്രമായ “പിട്ട കാതലു” നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. നാല് സ്ത്രീകളുടെ പ്രണയവും യാത്രകളുടെ കഥ പറയുന്ന ‘പിട്ട കാതലു’ സംവിധാനം ചെയ്തത് നാഗ് അശ്വിൻ, നന്ദിനി റെഡ്ഡി, സങ്കല്പ റെഡ്ഡി, തരുൺ ഭാസ്കർ എന്നിവർ ചേർന്നാണ്.
ആർ.എസ്.വി.പി മൂവീസ്, ഫ്ളയിംഗ് യുണികോൺ എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അമലാപോൾ, അശ്വിൻ കാകമനു, ഈഷ റബ്ബ, ജഗപതി ബാബു, ലക്ഷ്മി മഞ്ചു, സാൻവെ മേഘ്ന, സഞ്ചിത ഹെഡ്ജ്, ശ്രുതി ഹാസൻ എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.