രൺ‌വീർ സിങ്ങിന്റെ “83” ജൂൺ നാലിന് തീയറ്ററിൽ പ്രദർശനത്തിന് എത്തും

ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവിന്റെ ജീവചരിത്രമായ രൺ‌വീർ സിങ്ങിന്റെ സ്‌പോർട്‌സ് ചിത്രം ജൂൺ നാലിന് തീയറ്ററിൽ പ്രദർശനത്തിന് എത്തും. ചിത്രം 2020 ഏപ്രിൽ പത്തിന് പ്രദർശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു

ചിത്രം 2020 ഏപ്രിൽ പത്തിന് പ്രദർശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് ഇന്ത്യയിൽ എത്തിയ സാഹചര്യത്തിൽ ചിത്രത്തിൻറെ റിലീസ് നീട്ടുകയായിരുന്നു. രൺവീർ സിംഗ് ആണ് ചിത്രത്തിൽ കപിൽ ദേവായി എത്തുന്നത്. കൃഷ്ണമചാരി ശ്രീകാന്തായി തമിഴ് നടന്‍ ജീവയാണ് എത്തുന്നത്. ജീവ ഈ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായിരുന്ന ശ്രീകാന്ത് 1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!