മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചതുർമുഖം’ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ നാളെ പുറത്തിറങ്ങും. മഞ്ജു ആദ്യമായ് ഹൊറര്‍ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.
.ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം രഞ്ജിത് കമല ശങ്കറും സലിൽ വിയും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം.ജിസ് ടോംസ് മൂവീസിന്റെ ബാനറിൽ ജിസ്സ് ടോംസും ജസ്റ്റിൻ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഞ്ചര കോടി മുതല്‍ മുടക്കില്‍ വിഷ്വല്‍ ഗ്രാഫിക്സിന് പ്രാധാന്യം നല്കി നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ ഹൈലൈറ്റ് ഇത് വരെ കാണാത്ത മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളാണ്.