രണ്ടാം പ്രദർശനത്തിലും മോശമാക്കാതെ ചുരുളി

രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിലെ രണ്ടാം പ്രദര്ശനത്തിലും ജനത്തിരക്ക് ഒട്ടും കുറയാതെ ചുരുളി . പതിവ് പോലെ തന്നെ പ്രദർശനത്തിന് മണിക്കൂറുകൾക്കു മുൻപേ തന്നെ വലിയ ജനത്തിരക്കാണ് പത്മ  തിയേറ്റർ പരിസരത്ത് അനുഭവപ്പെട്ടത്.മേളയുടെ മത്സരവിഭാഗത്തിലാണ് ചുരുളി പ്രദർശിപ്പിക്കുന്നത്.മത്സരവിഭാഗത്തിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ റോം , കോസ തുടങ്ങിയ ചിത്രങ്ങളുടെ രണ്ടാം പ്രദർശനവും ഇന്നലെ നടന്നു.

അരുൺ കാർത്തിക്ക് സംവിധാനം ചെയ്ത നാസിർ എന്ന  ചിത്രം പ്രമേയം കൊണ്ടും അവതരണ രീതികൊണ്ടും ശ്രദ്ധേയമായി . ഇന്ത്യയിൽ എന്നും നിലനിൽക്കുന്ന തീവ്രവലതുപക്ഷ നിലപാടുകൾക്കെതിരെ സംസാരിക്കുന്ന വ്യത്യസ്ത കാഴ്ച്ചാനുഭവമാണ് നാസിർ. ഇന്ത്യൻ സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് ചിത്രം  ഇന്നലെ പ്രദർശനത്തിനെത്തിയത്. കഴിഞ്ഞ വർഷത്തെ മികച്ച സിനിമക്കുള്ള അവാർഡ് കരസ്ഥമാക്കിയ വാസന്തി നിറഞ്ഞ സദസിൽ  പ്രദർശിപ്പിച്ചു. കയറ്റം ,ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ , ഗ്രാമവൃക്ഷത്തിലെ കുയിൽ ,എന്നിവയായിരുന്നു ഇന്നലെ പ്രദർശനത്തിനെത്തിയ മറ്റ് മലയാള ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!