ദൃശ്യം 2ലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കൃഷ്ണപ്രഭ

സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ മാടമ്പി എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന ആളാണ് കൃഷ്ണപ്രഭ . മിനിസ്‌ക്രീനിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും സിനിമയിപ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമാണ് കൃഷ്ണ പ്രഭയുടേത്. മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ടെകിലും മികച്ച റോളുകൾ ലഭിക്കാതിരുന്ന താരത്തിന് ഇപ്പോൾ ദൃശ്യം 2വിലെ മേരി എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മികച്ച ഭിനയമാണ് താരം സിനിമയിൽ നടത്തിയിരിക്കുന്നത്.

ഒരുപാട് പേർ സിനിമ കണ്ടിട്ട് എന്നെ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിട്ടുണ്ട്. 15 വർഷത്തോളമായി ഞാൻ സിനിമയിൽ വന്നിട്ട്, ഇത്രയും കോളുകളും മെസ്സേജും വരുന്നത് എനിക്ക് ഇത് ആദ്യമാണെന്നും കൃഷ്ണപ്രഭ പറഞ്ഞു .

കൃഷ്ണപ്രഭയുടെ വാക്കുകളിലൂടെ:

ഒരുപാട് പേർ സിനിമ കണ്ടിട്ട് എന്നെ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിട്ടുണ്ട്. 15 വർഷത്തോളമായി ഞാൻ സിനിമയിൽ വന്നിട്ട്, ഇത്രയും കോളുകളും മെസ്സേജും വരുന്നത് എനിക്ക് ഇത് ആദ്യമാണ്. ചെറിയ റോളാണെങ്കിലും വളരെ നന്നായി ചെയ്തുവെന്ന് എല്ലാവരും പറഞ്ഞു. സോഷ്യൽ മീഡിയയിലെ കമന്റുകളും പോസ്റ്റുകളും ഒക്കെ കണ്ട് ഒരുപാട് സന്തോഷം തോന്നി. മേരി എന്ന കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷമുണ്ട്. നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്നത് ഏതൊരു ആർട്ടിസ്റ്റിനെ പോലെ എന്റെയും ആഗ്രഹമാണ്. അതിൽ ചെറുതും വലുതും ഒന്നും ഞാൻ നോക്കാറില്ല. ദൃശ്യം പോലെ ഗംഭീരവിജയം നേടിയ ഒരു സിനിമയുടെ രണ്ടാം ഭാഗം വരുമ്പോൾ അതിൽ അഭിനയിക്കാൻ അവസരം കിട്ടുക എന്നതുതന്നെ വലിയ കാര്യമല്ലേ?

ഞാൻ ലൈഫ് ഓഫ് ജോസൂട്ടിയിൽ ഒരു വേഷം ചെയ്തിരുന്നു. അതിന് ശേഷം ജീത്തു സാറിനെ ഇടയ്ക്ക് വിളിക്കാറുണ്ടായിരുന്നു. സാറിന്റെ ഭാര്യ ലിൻഡ ചേച്ചിയുമായി നല്ലയൊരു സൗഹൃദമുണ്ട്. അങ്ങനെ ജസ്റ്റ് വിളിച്ചു സംസാരിക്കുന്ന കൂട്ടത്തിലാണ്, ലോക്ക് ഡൗണിന്റെ സമയത്ത് ദൃശ്യം 2-വിന്റെ പ്ലാനിങ് ഒക്കെ നടന്നിരുന്നത്. അപ്പോഴാണ് എന്തെങ്കിലും റോളുണ്ടെങ്കിൽ എനിക്ക് തരണേയെന്ന് സാറിനോട് ചോദിച്ചു. സാർ പറഞ്ഞത് അതിൽ പഴയ കാരക്ടർസാണ് കൂടുതലും വളരെ കുറച്ച് പുതിയ കാരക്ടർസെ ഉള്ളുവെന്നുമാണ്. ചെറിയ റോളുകളാണ് അതിൽ കൂടുതൽ, അതൊക്കെ എങ്ങനെയാ തരുന്നേ എന്നൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞു കുഴപ്പമില്ല, വലിയ സിനിമയുടെ ഒരു ഭാഗമാവല്ലോ..! അങ്ങനെ സാർ നോക്കാമെന്നൊക്കെ പറഞ്ഞു. ഞാൻ പിന്നീട് അത് മറന്നു. പക്ഷേ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് സാർ പറഞ്ഞിട്ട് സിദ്ധു ചേട്ടൻ എന്നെ വിളിച്ചു. ജീത്തു സാർ കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നല്ലോ. പിന്നീട് ഷൂട്ട് ഇന്ന ദിവസമാണെന്നും, കൊറോണ ടെസ്റ്റ് ഒക്കെ ചെയ്യണമെന്നും പറഞ്ഞു. ഒറ്റ ദിവസത്തെ ഷൂട്ടെ എനിക്കുണ്ടായിരുന്നൊള്ളു. അങ്ങനെയാണ് ഞാൻ ഈ സിനിമയുടെ ഭാഗമാവുന്നത്. എന്നെ പ്രേക്ഷകർ ആദ്യം തിരിച്ചറിഞ്ഞ് തുടങ്ങിയത് ലാലേട്ടന്റെ മാടമ്പിയിൽ അഭിനയിച്ച ശേഷമാണ്. എനിക്ക് ഇത്രയേറെ കോളുകളും മെസ്സേജുകൾ വരുന്നതോ? ലാലേട്ടന്റെ തന്നെ സിനിമയായ ദൃശ്യം 2-വിലും. സത്യൻ സാറിന്റെ(സത്യൻ അന്തിക്കാട്) ഒരു ഇന്ത്യൻ പ്രണയകഥയിലാണ് ഞാൻ സ്ഥിരം അഭിനയിക്കുന്ന റോളുകളിൽ നിന്ന് വ്യത്യസ്തമായ ഒരു റോൾ ഇതിന് മുമ്പ് ചെയ്തിട്ടുള്ളത്. അനൂപ് മേനോന്റെ കിംഗ് ഫിഷ് എന്ന സിനിമയാണ് ഇനി ഇറങ്ങാനുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!