യാത്രകൾ പങ്കു വയ്ക്കുന്ന യൂട്യൂബ് ചാനല്‍ തുടങ്ങി ജൂഹി റുസ്തഗി, റോഹനൊത്തുള്ള വിഡിയോ വൈറൽ

ഉപ്പും മുളകിലെ താരമായ ജൂഹി റുസ്തഗി ഇപ്പോൾ യാത്രകളിലാണ്. സീരിയലിലെ അഭിനയത്തിരക്കിനിടയില്‍ യാത്രകള്‍ക്ക് സമയം കിട്ടാത്തതിനെക്കുറിച്ചായിരുന്നു താരം നേരത്തെ പറഞ്ഞത്. ലെച്ചു എന്ന കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിച്ചത്. ലച്ചുവിന്റെ വിവാഹം അടുത്തിടെയായിരുന്നു നടന്നത്. വിവാഹത്തിന് ശേഷവും താന്‍ പരിപാടിയിലുണ്ടാവുമെന്നും തന്റെ വിവാഹമല്ല നടക്കുന്നതെന്നുമായിരുന്നു ജൂഹി പറഞ്ഞത്. പക്ഷെ പരമ്പരയില്‍ നിന്നും ജൂഹി വിട്ടു പോവുകയായിരുന്നു ചെയ്തത്.

ഇനി ഉപ്പും മുളകിലേക്ക് ഇല്ലെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നുമായിരുന്നു ജൂഹി അന്ന് പറഞ്ഞത്. സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങുന്നുണ്ടെന്നും യാത്രകള്‍ ചെയ്യാനുള്ള പ്ലാനുണ്ടെന്നും താരം പറഞ്ഞിരുന്നു. പെര്‍ഫെക്റ്റ് സ്‌ട്രേഞ്ചേഴ്‌സ് എന്ന പേരാണ് താരം ചാനലിന് നല്‍കിയത്. സുഹൃത്ത് റോവിനൊപ്പം തിരുനെല്ലിയിലേക്കാണ് ജൂഹി പോയത്. തിരുനെല്ലി യാത്രയ്ക്കിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇരുവരും. യൂട്യൂബിലൂടെ യാത്രാ വീഡിയോ ഇതിനകം വൈറലായി.

ഉപ്പും മുളകില്‍ ലച്ചുവിനെ മി്സ്സ് ചെയ്യുകയാണെന്നും ഇങ്ങനെ കാണാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ആരാധകര്‍ പറഞ്ഞു. വീഡിയോയ്ക്ക് നിരവധി കമന്റുകലാണ് എത്തിയിട്ടുള്ളത്. റോവിനൊപ്പം അമ്പലത്തില്‍ കയറി പ്രാര്‍ത്ഥിക്കുന്നതും പ്രധാനപ്പെട്ടവരുമായി സംസാരിക്കുന്നതും അവിടേക്ക് എത്താനുള്ള വഴികളുമൊക്കെ ജൂഹി പരിചയപ്പെടുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!