ഇന്ന് ബാബു ആന്റണി ജന്മദിനം

മലയാള ചലചിത്രങ്ങളിലെ സംഘട്ടനരം‌ഗങ്ങൾക്ക് ഒരു പുതിയ മാനം നൽകിയ ഒരു നടനാണ് ബാബു ആന്റണി. ഭരതൻ സം‌വിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു.

കോട്ടയം ജില്ലയിലെ പൊൻകുന്നം എന്ന പട്ടണത്തിലാണ് അദ്ദേഹത്തിന്റെ ജനനം.അദ്ദേഹത്തിന്റെ ഉയരവും ശരീര പ്രകൃതിയും അദ്ദേഹം ചെയ്തിരുന്ന വില്ലൻ വേഷങ്ങളെ തന്റേതായ ഒരു ശൈലിയിൽ അനശ്വരമാക്കിയിരുന്നു. വൈശാലി, സായാഹ്നം, അപരാഹ്നം എന്നിവ പ്രധാന ചിത്രങ്ങളാണ്. യഥാത്ഥ ജീവിതത്തിൽ അദ്ദേഹം ഷോട്ടോക്കാൻ കരാട്ടെയിൽ 5th ഡാൻ ബ്ലാക് ബെൽറ്റ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!