നടി അനസുയ ഭരദ്വാജ് മലയാളത്തിലേക്ക്. മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭീഷ്മപർവ്വം എന്ന ചിത്രത്തിലൂടെയാണ് അനസുയ ഭരദ്വാജ് മലയാള ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. കോളിവുഡിൽ വിജയ് സേതുപതി നായകനാകുന്ന ചിത്രത്തിലൂടെ അവർ തമിഴിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിന്റെ ഷൂട്ടിംഗ് ഇന്നലെ എറണാകുളത്ത് ആരംഭിച്ചു. .അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് ഭീഷ്മപര്‍വ്വം നിര്‍മ്മിക്കുന്നത്.
‘കുമ്പളങ്ങി നൈറ്റ്സ്’ സംവിധായകൻ മധു സി നാരായണന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ദേവദാത്ത് ഷാജിക്കൊപ്പം അമൽ നീരദും ചേർന്നാണ് ഭീഷ്മപർവ്വം എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. .