വസന്ത ബാലന്റെ അടുത്ത ചിത്രത്തിൽ അർജുൻ ദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ സിനിമയുടെ ചിത്രീകരണംകഴിഞ്ഞ ദിവസം ആരംഭിച്ചു. ഐശ്വര്യ രാജേഷ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഏറ്റവും പുതിയ അപ്ഡേറ്റിൽ ചിത്രത്തിൽ ഇന്ദ്രജിത്തും പ്രധാനവേഷത്തിൽ എത്തുന്നു.
അന്ധകാരം എന്ന ചിത്രത്തിലൂടെയാണ് അർജുൻ നായകനായി അരങ്ങേറ്റം കുറിച്ചത്. അതിന് മുമ്പ് ലോകേഷ് ഒരുക്കിയ കൈദിയിൽ വില്ലനായി എത്തുകയും ചെയ്തു. വസന്ത ബാലയുടെ ചിത്രത്തിൽ നയികയായി എത്തുന്നത് ദുഷാരാ വിജയൻ ആണ്. ജി വി പ്രകാശ് നായകനായ ജയിൽ ആണ് വസന്ത ബാല അവസാനമായി സംവിധാനം ചെയ്ത ചിത്രം. വിജയ് ചിത്രം മാസ്റ്ററിൽ ആണ് അർജുൻ അവസാനമായി അഭിയനയിച്ചത്.