സമ്പത്ത് നന്ദി സംവിധാനം ചെയ്ത ഇന്ത്യൻ തെലുങ്ക് ഭാഷാ സ്പോർട്സ് ആക്ഷൻ ചിത്രമാണ് സീട്ടിമാർ. ഗോപിചന്ദ് നായകനായി എത്തുന്ന ചിത്രത്തിൽ ദിഗംഗന സൂര്യവംശി, തമന്ന, ഭൂമി ചാവ്ല എന്നിവർ പ്രധാനവേഷത്തിൽ എത്തുന്നു. ചിത്രത്തിൻറെ പുതിയ ടീസർ പുറത്തിറങ്ങി.
ചിത്രത്തിൻറെ കഥയും, തിരക്കഥയും , സംഭാഷണവും ഒരുക്കുന്നത് സംവിധായകൻ തന്നെയാണ്. പ്രദീപ് റാവത്ത്, ദേവ് ഗിൽ, വെങ്കടരത്നം, അജയ്, ജയപ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മണി ശർമ്മയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ശ്രീനിവാസ ചിറ്റൂരിയാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഏപ്രിൽ രണ്ടിന് പ്രദർശനത്തിന് എത്തും.