സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. അനൂപ് സത്യന് സംവിധാനം ചെയ്ത സിനിമയില്‍ മേജര്‍ ഉണ്ണികൃഷ്ണനായിട്ടാണ് നടന് എത്തുന്നത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ഗംഭീരമായെന്ന് സിനിമ കണ്ടവരില്‍ അധികപേരും അഭിപ്രായപ്പെട്ടിരുന്നു. മുന്‍കോപവും പരിഭ്രമവും നാണവും കലര്‍ന്ന മധ്യവയസ്കനായ കഥാപാത്രത്തെയാണ് നടന് അവതരിപ്പിച്ചത്.
സിനിമ മുന്നേറുന്നതിനിടെ സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷിന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരിക്കുന്നു. വെല്‍ക്കം ബാക്ക് എസ്ജി എന്ന് കുറിച്ചുകൊണ്ടാണ് നടന് എത്തിയിരിക്കുന്നത്. ഒപ്പം വരനെ ആവശ്യമുണ്ട് സിനിമയിലെ ഒരു ഫോട്ടോയും ഗോകുൽ പങ്കുവെച്ചിരിക്കുന്നു.
ശോഭനയാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടെ ജോഡിയായി എത്തുന്നത്. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന്, കെപിഎസി ലളിത, ലാലു അലക്സ്, ഉര്‍വ്വശി, സിജു വില്‍സണ്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ തന്നെ വേ ഫാറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.