മിഷൻ മജ്നു എന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദന്ന ഹിന്ദി ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. 1970 കളിലെ കഥ പറയുന്ന മിഷൻ മജ്നു എന്ന ചിത്രം യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പാകിസ്ഥാന്റെ ഹൃദയഭാഗത്തുള്ള ഇന്ത്യയുടെ ഏറ്റവും ധീരമായ ദൗത്യത്തിന്റെ കഥ പിന്തുടരുന്നു, അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ഇപ്പോൾ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് രശ്മിക മന്ദണ്ണ മുംബൈയിൽ ഒരു ഫ്ലാറ്റ് വാങ്ങി എന്നതാണ്.
രശ്മിക മന്ദന്ന ഹൈദരാബാദിൽ വിലകൂടിയ ഫ്ലാറ്റ് വാങ്ങി എന്ന് നേരത്തെ വാർത്ത വന്നിരുന്നു. നിലവിൽ നടിക്ക് നിരവധി വലിയ ബജറ്റ് പ്രോജക്ടുകൾ ഉണ്ട്. ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്ന ഒരു ചിത്രവും താരത്തിൻറെ പക്കൽ ഉണ്ട്. അച്ഛനും മകളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു കഥ ഒരു കോമഡി ചിത്രമാണ്. നിർണായക വേഷത്തിൽ നീന ഗുപ്തയും അഭിനയിക്കുന്നു. റിലയൻസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമിക്കുക.