രണ്ട് തലമുറകൾക്കൊപ്പമുള്ള ചിത്രവുമായി പൃഥ്വിരാജ്

മമ്മൂട്ടിക്കൊപ്പമുള്ള പിതാവ് സുകുമാരന്റെ ചിത്രവും തനിക്കൊപ്പമുള്ള ചിത്രവും ഇന്റ്റഗ്രാമിൽ പങ്കുവെച്ച് പൃഥ്വിരാജ്. രണ്ട് തലമുറകൾക്കൊപ്പമുള്ള മമ്മൂട്ടി ചിത്രത്തെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു .

പൃഥ്വിരാജ് പങ്കുവച്ച ചിത്രങ്ങൾ തമ്മിൽ വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ചിത്രത്തിൽ മമ്മൂട്ടിയുടെ സൗന്ദര്യത്തിനും യൗവ്വനത്തിനും യാതൊരു കുറവും സംഭവിച്ചിട്ടെല്ലെന്നും ആരാധകർ പറയുന്നു. മമ്മൂട്ടിയെവച്ചൊരു പടം എടുക്കാൻ ആരാധകർ പൃഥ്വിരാജിനോട് ചോദിക്കുന്നുണ്ട്‌ .

ദുൽഖർ സൽമാനും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും കമ്മന്റുകളുമായി എത്തിയിട്ടുണ്ട്. മകൾ അല്ലിക്കൊപ്പമുള്ള മമ്മൂട്ടി ചിത്രം കൂടി വേണമെന്നാണ് സുപ്രിയയുടെ കമന്റ്. ഒത്തിരി സ്നേഹമെന്നായിരുന്നു ദുൽഖറിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!