സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ഗംഗുഭായ് കത്ത്യവാടി ജൂലായ് 30 ന് റിലീസിനെത്തും. മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താര സുന്ദരി ആലിയ ഭട്ട് നായികയായി എത്തുന്നു .
മാഫിയ ക്വീൻസ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമൺ ഫ്രം ദ ഗ്യാംഗ് ലാൻഡ്സ് എന്നപേരിൽ ഹുസൈൻ സെയ്ദി, ജെയിൻ ബോർഗസ് എന്നിവർ രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്.ബോംബെ നഗരത്തെവിറപ്പിച്ച 13 വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. ഇതിലെ ഒരധ്യായമാണ് സഞ്ജയ് ലീല ബൻസാലിയുടെ സിനിമയ്ക്ക് പ്രചോദനമായത്.
അജയ്ദേവ്ഗൺ ,വിജയ് റാസ , ഇമ്രാൻ ഹാഷ്മി എന്നിവരാണ് മറ്റുതാരങ്ങൾ.
ചിത്രത്തിന്റെ നിർമ്മാണവും സഞ്ജയ് ലീല ബൻസാലിയാണ്. സുദീപ് ചാറ്റർജിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അകിവ് അലിയാണ് എഡിറ്റിംഗ്.