ബോഡിഷെയ്മിംഗിന്റെ ഇരയായി : കേറ്റ്

വാഷിംഗ്ടൺ: ബോഡിഷെയ്മിംഗിനിരയായ അനുഭവം പങ്കുവെച്ചു ടൈറ്റാനിക്ക് നായിക കേറ്റ് വിൻസ്ലറ്റ്. .കരിയറിന്റെ തുടക്കത്തിൽ വണ്ണത്തിന്റെ പേരിൽ ഞാൻ വളരെയധികം വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെ പേരിൽ എനിക്ക് ആത്മവിശ്വാസം നഷ്ടമായിയി. അരക്ഷിതാവസ്ഥയും രൂപപ്പെട്ടു – കേറ്റ് പറയുന്നു.

ചില പത്രക്കാർ അങ്ങേയറ്റം ക്രൂരമായാണ് പെരുമാറിയിരുന്നത്. തന്റെ വണ്ണത്തിനെക്കുറിച്ച് അഭിപ്രായം പറയുകയും ഭാരം എത്രയാണെന്ന് ഊഹിച്ച് പറയുകയും തന്റെ ഡയറ്റ് അച്ചടിക്കുകയും ചെയ്യുമായിരുന്നുവെന്ന് കേറ്റ് പറയുന്നു. അവ അസ്വസ്ഥവും പേടിപ്പെടുത്തുന്നതുമായിരുന്നു .

തന്റെ ശരീരപ്രകൃതിയെക്കുറിച്ച് തന്നോടുതന്നെ ഇവർ തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇക്കാരണങ്ങലെല്ലാം കൊണ്ട് ഒരുവേള ഹോളിവുഡിൽ നിന്ന് മാറി നിൽക്കാൻ വരെ തീരുമാനിച്ചു.എന്നാൽ, 25ാം വയസിൽ കുഞ്ഞു പിറന്നതോടെ ഈ വൈഷമ്യങ്ങളെല്ലാം പെട്ടിയിലടച്ചു പൂട്ടാൻ സാധിച്ചു.മകൾ പിറന്നതോടെ തന്റെ കാഴ്ചപ്പാടുകളാകെ മാറി. തന്റെ ശരീരത്തെക്കുറിച്ചും അവ എങ്ങനെയായിരിക്കണമെന്നും ഒക്കെയുള്ള കമന്റുകളെ അവഗണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!