ഗാന ചിത്രീകരണത്തിനിടയിൽ നിലത്തു വീണു ; ജീവിതത്തിന്റെ ‘വിഷ്വൽ റെപ്രസെന്റേഷനെ’ന്ന് പ്രിയാ വാര്യർ

സിനിമാ ചിത്രീകരണത്തിനിടെ നിലത്തുവീഴുന്നതിന്റെ വീഡിയോ പങ്കുവച്ച് നടി പ്രിയാ വാര്യർ. നിഥിൻ നായകനായി എത്തുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് പ്രിയയ്ക്ക് അബദ്ധം സംഭവിച്ചത് .

ചിത്രത്തിലെ ഗാനം ചിത്രീകരിക്കുന്നതിനിടയിൽ നടന്റെ മുതുകിലേക്ക് പ്രിയ ഓടി വന്നു കയറുന്നതും ഗ്രിപ്പ് കിട്ടാതെ നടി താഴേക്ക് വീഴുന്നതുമാണ് വീഡിയോയിലുള്ളത്.

‘വിശ്വാസത്തോടെ ഞാൻ ഒരു കാര്യം ചെയ്യാൻ ആരംഭിക്കുമ്പോൾ, എല്ലായ്പ്പോഴും ജീവിതം എന്നെ വലിച്ച് താഴെയിടുന്നതിന്റെ ദൃശ്യാവിഷ്‌കാരം’- എന്ന രസകരമായ കുറിപ്പാണു പ്രിയ തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയ്‌ക്കൊപ്പം നൽകിയിരിക്കുന്നത്. ചന്ദ്ര ശേഖർ സംവിധാനം ചെയ്ത ചെക്ക് സിനിമയിൽ നിഥിന്റെ നായികയായാണ് പ്രിയ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!