ഹോളിവുഡ് താരം എമ്മ വാട്സൺ അഭിനയം നിർത്തിയെന്ന് റിപ്പോർട്ട്. പ്രതിശ്രുതവരൻ ലിയോ റോബിൻടണൊപ്പം സമയം ചെലവഴിക്കാനാണ് താരം സിനിമാ അഭിനയം മതിയാക്കിയത്. ഇനി പുതിയ റോളുകളൊന്നും സ്വീകരിക്കുന്നില്ല എന്ന് എമ്മ പറഞ്ഞതായാണ് വാർത്ത .
ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്ത ലിറ്റിൽ വുമൺ എന്ന ചിത്രത്തിലാണ് എമ്മ അവസാനമായി അഭിനയിച്ചത്.ഹാരി പോട്ടർ സിനിമാ പരമ്പരയിലൂടെ ബാലനടിയായി അരങ്ങേറ്റം കുറിച്ച ആളാണ് 30 വയസ്സുകാരിയായ എമ്മ.
ദി പെർക്സ് ഓഫ് ബീയിങ് വാൾഫ്ലവർ, നോവാഹ്, ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ എമ്മ അഭിനയിച്ചിട്ടുണ്ട്. ഒരു ആക്ടിവിസ്റ്റ് കൂടിയായിരുന്ന എമ്മ 2014ൽ യുഎൻ വിമൻ ഗുഡ്വിൽ അംബാസിഡർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.