25-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മൂന്നു ദിവസങ്ങളിലായി ഓപ്പണ്‍ ഫോറം നടക്കും

പാലക്കാട്: മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന 25-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മൂന്നു ദിവസങ്ങളിലായി ഓപ്പണ്‍ ഫോറം നടക്കും. മാര്‍ച്ച് രണ്ട്, മൂന്ന്, നാല് തീയതികളിലാണ് ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചിട്ടുള്ളത്. മേളയ്‌ക്കെത്തുന്നവര്‍ക്ക് അവരുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും നിര്‍ഭയത്വത്തോടെ തുറന്ന അവതരിപ്പിക്കാന്‍ ഓപ്പണ്‍ ഫോറം വേദിയാകും. അതിഥികളായെത്തുന്ന സംവിധായകരും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും മറ്റുമായി മേളയില്‍ എത്തുന്നവര്‍ക്ക് സംവദിക്കാനാകും. ഇന്ത്യയിലെ ചലച്ചിത്ര മേളകളുടെ അവിഭാജ്യ ഘടകമാണ് ഓപ്പണ്‍ ഫോറം. എഫ്.എഫ്.എസ്.ഐ ആണ് ഓപ്പണ്‍ ഫോറമെന്ന ആശയം രൂപപ്പെടുത്തിയത്.

പാസ് അനുവദിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കോവിഡ് 19 പരിശോധന ഫെബ്രുവരി 27,28, മാര്‍ച്ച് 1 തീയതികളിലായി താരേക്കാട് എന്‍.ജി ഒ യൂണിയന്‍ ഹാളില്‍ നടക്കും. പ്രിയദര്‍ശിനി തീയേറ്ററില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിശോധനയാണ് ഇവിടേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!