ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്നഏറ്റവും പുതിയ ചിത്രമാണ് ‘അനുരാധ Crime No.59/2019’. ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ത്രില്ലർ ചിത്രമാണിത്. ചിത്രത്തിന്റെ പുതിയ സ്റ്റിൽ പുറത്തുവിട്ടു.
ഇന്ദ്രജിത്ത് സുകുമാരൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, അനുസിത്താര എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ,ജൂഡ് ആന്റണി, അനിൽ നെടുമങ്ങാട്, ശ്രീജിത്ത് രവി,സുനിൽ സുഗദ, അജയ് വാസുദേവ്,സുരഭിലക്ഷ്മി, സുരഭി സന്തോഷ്,ബേബി അനന്യ, മനോഹരി ജോയ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യം കുമാർ എസ്, സിനോ ജോൺ തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.