പ്രശാന്ത് നീൽ- പ്രഭാസ് ചിത്രം “സലാർ” 2022 ഏപ്രിൽ 14ന് പ്രദർശനത്തിന് എത്തും  

സംവിധായകൻ പ്രശാന്ത് നീലിനൊപ്പം പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. , സലാർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം തീവ്രമായ ആക്ഷൻ എന്റർടെയ്‌നറാണ്. ചിത്രം 2022 ഏപ്രിൽ 14ന് പ്രദർശനത്തിന് എത്തും .

പ്രശാന്ത് നീലിന്റെ ചിത്രം 2021 ന്റെ അവസാന പകുതിയിൽ മാത്രമേ ആരംഭിക്കുവകയൊള്ളു. . മുഴുവൻ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉടൻ പുറത്തിറങ്ങും. ഇത് ഒരു പാൻ-ഇന്ത്യൻ ചിത്രമായിരിക്കും, ഇത് അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ ഒരുങ്ങുന്നു.

പ്രഭാസ് ഇപ്പോൾ ഹൈദരാബാദിൽ രാധെ ശ്യാമിന്റെ ചിത്രീകരണത്തിലാണ്. രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം യൂറോപ്പിലെ ഒരു പീരിയഡ് ലവ് സ്റ്റോറിയാണ്. നാഗ്‌ അശ്വിന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനും അദ്ദേഹം കാത്തിരിക്കുകയാണ്‌. ദീപിക പദുകോൺ ആണ് അതിൽ നായിക. ഓം കൗർ സംവിധാനം ചെയ്യുന്ന ആദി പുരുഷ് എന്ന ചിറ്റാഹൃത്തിൽ പ്രഭാസ് അമിതാബ് ബച്ചൻ, സെയ്ഫ് അലി ഖാൻ എന്നിവരോടൊപ്പം അഭിനയിക്കും. ചിത്രം 2022 ഓഗസ്റ്റ് 11 ന് പ്രദർശനത്തിനെത്തുമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രഭാസ് പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!