രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ദിനത്തിൽ പ്രദർശിപ്പിക്കുന്നത് പത്ത് ലോക സിനിമകൾ ഉൾപ്പടെ ആകെ 20 ചിത്രങ്ങൾ. ഫിലിപ്പിലക്കോട്ട് സംവിധാനം ചെയ്ത നൈറ്റ് ഓഫ് ദി കിംഗ്സ് ആണ് ആദ്യ ചിത്രം . തുടർന്ന് ലോകസിനിമയിലെ 10 ചിത്രങ്ങൾ ആദ്യദിനത്തിൽ അഞ്ചു തിയേറ്ററുകയിലായി പ്രദർശിപ്പിക്കും.മത്സര വിഭാഗത്തിൽ നിന്നുള്ള നാലു ചിത്രങ്ങളും ആദ്യ ദിനത്തിലുണ്ട്.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ , സീ യൂ സൂൺ എന്നിവയാണ് ആദ്യ ദിനത്തിലെ മലയാള ചിത്രങ്ങൾ. മേളയുടെ മുൻ പതിപ്പുകളിൽ പ്രേക്ഷക പ്രീതി നേടിയ ദി വേയ്സ്റ്റ് ലാൻഡ് , ഡിയർ കോമ്രേഡ്സ്, സമ്മർ ഓഫ് 85 എന്നീ ചിത്രങ്ങളുടെ പ്രദർശനവും തിങ്കളാഴ്ചയുണ്ടാകും . വൈകുന്നേരം ആറിനാണ് ഉദ്ഘാടന ചിത്രമായ ക്വോ വാഡിസ്, ഐഡ? പ്രദര്‍ശിപ്പിക്കുന്നത് . ജാസ്മില സബാനിക് സംവിധാനം ചെയ്ത ഈ ബോസ്നിയന്‍ ചിത്രം പ്രിയ തിയേറ്ററിലാണ് പ്രദർശിപ്പിക്കുക
ബോസ്നിയൻ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്കരിക്കുന്ന ചിത്രം അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെ ഉത്ഭവവും യുദ്ധത്തിന്റെ അര്‍ത്ഥരാഹിത്യവും അനാവരണംചെയ്യുന്നു. പ്രധാന വേദിയായ പ്രിയദർശിനി തിയേറ്റർ സമുച്ചയം ഉൾപ്പടെ അഞ്ചു തിയേറ്ററുകളിലായിട്ടാണ് മേളയിലെ ചിത്രങ്ങൾ പ്രദർശനം.