കീര്‍‌ത്തി സുരേഷിന്റെ ഗുഡ് ലക്ക് സഖി ജൂൺ മൂന്നിന് പ്രദർശനത്തിന് എത്തും.

ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷി ഉള്ള സിനിമകളിലൊന്നാണ് കീര്‍‌ത്തി സുരേഷിന്റെ ഗുഡ് ലക്ക് സഖി. സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രം ജൂൺ മൂന്നിന് പ്രദർശനത്തിന് എത്തും.

ഗുഡ് ലക്ക് സഖി സംവിധാനം ചെയ്യുന്നത് നാഗേഷ് കുക്കുനൂര്‍ ആണ്, വര്‍ത്ത് എ ഷോട്ട് മോഷന്‍ ആര്‍ട്സ് ബാനറില്‍ സുധീര്‍ ചന്ദ്ര പദിരിയും ശ്രാവ്യവര്‍മയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യും. തനു വെഡ്സ് മനുവല്‍ ക്യാമറ ചലിപ്പിച്ച ചിരാന്തന്‍ ദാസ് ആണ് ഈ ചിത്രത്തിലും ക്യാമറ കൈകാര്യം ചെയ്യുന്നത്. ദേവി ശ്രീ പ്രസാദ് ഈ ചിത്രത്തിന് സംഗീതം നല്‍കിയിട്ടുണ്ട്. ശ്രീക്കര്‍ പ്രസാദ് ആണ് എഡിറ്റിങ്. ആധി പിനിസെട്ടി, ജഗപതി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!