സാജന്‍ ബേക്കറി സിന്‍സ് 1962 ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു

അജു വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി എത്തുകയും ആദ്യമായി തിരക്കഥ എഴുതുകയും ചെയ്യുന്ന പുതിയ ചിത്രമാണ് സാജന്‍ ബേക്കറി സിന്‍സ് 1962 .  ചിത്രം ഫെബ്രിവാരി 12ന് പ്രദർശനത്തിന് എത്തി. ചിത്രം ഇന്ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു.

എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്‍റെ ബാനറില്‍ അനീഷ്‌ മോഹന്‍ സഹനിര്‍മാണം ചെയുന്ന ചിത്രത്തില്‍ അജു വര്‍ഗീസിന് പുറമെ ലെന, ഗ്രേസ് ആന്‍റണി, രഞ്ജിത മേനോന്‍, ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.

ഫണ്‍ന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം സായാഹ്നവാര്‍ത്തകളുടെ സംവിധായകന്‍ അരുണ്‍ ചന്തുവാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!