2016 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേക്കാണ് വക്കീല്‍ സാബ്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ്, ബേ വ്യൂ പ്രോജക്ട് എന്നിവയുടെ ബാനറില്‍ ദില്‍ രാജുവും ബോണി കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പവന് കല്യാണ്‍ ആണ് നായകന്.
പിങ്ക് 2019 ല്‍ തമിഴില്‍ നെര്ക്കോണ്ട പര്‍വായ് എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു. ബോണി കപൂര്‍ നിര്‍മ്മിച്ച തമിഴ് റീമേക്കില്‍ അജിത് കുമാര്‍, ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആന്‍ഡ്രിയ തരിയാങ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രം ഏപ്രിൽ 9ന് പ്രദർശനത്തിന് എത്തും.