മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവനയ്ക്ക‍െതിരെ ബോളിവുഡ് നടി രംഗത്ത്

 

അഹമ്മദാബാദ്: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്‍റെ വിവാദ പ്രസ്താവനയ്ക്ക‍െതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി സോനം കപൂര്‍ രംഗത്ത്. സ്വബോധമുള്ളവര്‍ ഇങ്ങനെ സംസാരിക്കുമോ എന്നും പരമാര്‍ശം വിഡ്ഢിത്തമാണെന്നും സോനം വിമർശ്ശിച്ചു. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം.

‘സ്വബോധമുള്ള പുരുഷന്‍ ഇങ്ങനെ സംസാരിക്കുമോ? നിഷേധാത്മകമായ വിഡ്ഢിത്തമാണ് ഈ പ്രസ്താവന’- എന്നായിരുന്നു സോനം ട്വീറ്റ് ചെയ്തത്.

അതേസമയം ‘വിവാഹമോചനക്കേസുകള്‍ രാജ്യത്ത് ദിനംപ്രതി വര്‍ധിക്കുകയാണ്. ചെറിയ പ്രശ്നങ്ങള്‍ക്ക് പോലും ആളുകള്‍ തമ്മില്‍ത്തല്ലുന്നു. സമ്പത്തും വിദ്യാഭ്യാസവുമുള്ള കുടുംബങ്ങളിലാണ് കൂടുതല്‍ വിവാഹമോചനക്കേസുകള്‍’. ‘വിദ്യാഭ്യാസവും സമ്പത്തും അഹങ്കാരമുണ്ടാക്കുന്നതിന്‍റെ ഫലമാണ് കുടുംബങ്ങള്‍ തകരുന്നത്. കുടുംബം തകര്‍ന്നാല്‍ സമൂഹം തകരുമെന്നു’മായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!