ബോളിവുഡിലെ യുവ നടമാരിൽ ശ്രദ്ധേയനായ താരമാണ് കാർത്തിക് ആര്യൻ. കാർത്തിക് നായകനാകുന്ന പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു ന്യൂസ് ചാനലിന്റെ പ്രവർത്തനങ്ങൾ ആണ് ചിത്രം പറയുന്നത്. ഇത് മുംബൈയിൽ ആണ് ചിത്രീകരിക്കുന്നത്. റാം മാധവാനിയാണ് ധമാക്കയുടെ സംവിധായകൻ.
റോണി സ്ക്രൂവാലയുടെ ആർഎസ്വിപിയും റാം മാധവാനി ഫിലിംസുംചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ പത്രപ്രവർത്തകനായിട്ടാണ് കാർത്തിക്ക് വേഷമിടുന്നത്. ചിത്രം കൊറിയൻ പടത്തിന്റെ റീമേക് ആണെന്നും പറയപ്പെടുന്നു.