നടന് ഫഹദ് ഫാസിലിന് സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റു. ഫഹദ് സെറ്റിട്ട കെട്ടിടത്തിന് മുകളില്‍ നിന്ന് വീഴുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലയന്‍ കുഞ്ഞ് എന്ന ചിത്രത്തിൻറെ ചിത്രീകരണത്തിനിടയിലാണ് പരിക്ക് പറ്റിയത്. വീട് മണ്ണിനടിയിലേക്ക് ഒലിച്ച് പോകുന്ന ഭാഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചു നിർത്തിയാൽ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ട്.