മെയ്ഡ് ഇൻ ക്യാരവാൻ എന്ന ചിത്രത്തിൽ അന്നു ആന്റണി നായികയായി എത്തുന്നു.ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായി ഗൾഫ് പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.
ആനന്ദം എന്ന ചിത്രത്തിലെ നായികമാരിൽ ഒരാളാണ് അന്നു. സിനിമ കഫെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ജു ബാദുഷ നിർമിക്കുന്ന മെയ്ഡ് ഇൻ ക്യാരവാന്റെ ചിത്രീകരണം മാർച്ച് 20ന് ദുബായിൽ ആരംഭിക്കും.
ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചില്ല. ലാൽജോസ് സംവിധാനം ചെയ്യുന്ന മ്യാവൂനുശേഷം ദുബായിൽ ചിത്രീകരിക്കുന്ന ചിത്രമാണ് മെയ്ഡ് ഇൻ ക്യാരവാൻ. എൻ. എം ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.