കൊച്ചി: ക്ഷമാപണവുമായി നടൻ ഷെയ്ൻ നിഗം സിനിമാ നിർമാതാവ് ജോബി ജോർജിന് കത്തയച്ചു. ‘വെയിൽ’ സിനിമ പൂർത്തിയാക്കാൻ സഹകരിക്കാമെന്നും, കരാർ പ്രകാരമുള്ള 40 ലക്ഷം രൂപയിൽ നിലവിൽ നൽകിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കത്തിൽ ഷൈൻ വ്യക്തമാക്കി.
എന്നാൽ ഇക്കാര്യത്തെക്കുറിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് ജോബി ജോർജ് പ്രതികരിച്ചത്. സിനിമയോട് ബന്ധപ്പെട്ട് ഉണ്ടാക്കിയ കരാർ ലംഘിച്ച് ഷെയ്ൻ മുടി മുറിച്ചതു മുതലാണ് വിവാദങ്ങളുടെ തുടക്കം.
തുടർന്ന് നിർമ്മാതാവ് ജോബി ജോർജ് വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിലൂടെ ഷെയ്ൻ രംഗത്തെത്തുകയായിരുന്നു. അമ്മ സംഘടനയും പ്രൊഡ്യൂസേഴ്സ് അസോസിയേഷുമൊക്കെ പ്രശ്നത്തിൽ ഇടപെടുകയും ചർച്ചചെയ്യുകയും മറ്റും ചെയ്തിരുന്നു.