മുംബൈ: കര്‍ഷക സമരത്തെ പിന്തുണക്കാത്ത കാരണത്തിൽ പ്രതിഷേധിച്ച് ബോളിവുഡ് നടന് അജയ് ദേവ്ഗണിന്റെ കാര്‍ തടഞ്ഞു.
ഫിലിം സിറ്റിയിലേക്ക് പോകുകയായിരുന്നു അജയ്ദേവ്ഗണിന്റെ കാർ പഞ്ചാബില്‍ നിന്നുള്ള രാജ്ദീപ് രമേഷ് സിങ്ങാണ് തടഞ്ഞത്.
അജയ്ദേവ്ഗണിന്റെ ബോഡിഗാര്‍ഡിന്റെ പരാതിപ്രകാരം മുംബൈ പൊലീസ് സംഭവത്തിൽ രാജ്ദീപിനെതിരെ കേസ് എടുത്തു.
.അനാവശ്യമായുള്ള തടഞ്ഞുവെക്കല്‍, മനപ്പൂര്‍വ്വം അപമാനിക്കാനും, സമാധാനം തകര്‍ക്കാനുമുള്ള ശ്രമം, ഭയപ്പെടുത്താനുള്ള ശ്രമം എന്നീ കുറ്റങ്ങളാണ് രജ്ദീപിനുമേല് ചുമത്തിയിരിക്കുന്നത്.
എന്നാൽ അജയ്ദേവ്ഗണിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രൂക്ഷമായി. ഓട്ടോയില്‍ നിന്നിറങ്ങിയ രാജ്ദീപ്, അജയ്ദേവ്ഗണിന്റെ കാറിന് മുന്നിലേക്ക് വന്നാണ് പ്രതിഷേധിച്ചത്. സമാധാനപരമായി പ്രതിഷേധിച്ചതല്ലാതെ അറസ്റ്റ് ചെയ്യാനുള്ള കാരണങ്ങളൊന്നുമില്ലെന്ന് പലരും ട്വിറ്ററില്‍ കുറിച്ചു.