ആദ്യ പ്രതിഫലം പറഞ്ഞ് അനു സിത്താര

സിനിമയിലെ ആദ്യമായി ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി നടി അനു സിത്താര. ആദ്യ സിനിമയ്ക്ക് പ്രതിഫലമായി തുകയൊന്നും ലഭിച്ചിട്ടില്ലെന്ന് നടി പറയുന്നു.

ഇഷ്ട നടൻ ആരാണ്, ആദ്യ വരുമാനം എത്രയായിരുന്നു, വീട്ടിൽ വിളിക്കുന്ന പേര്, അച്ഛന്റെയും അമ്മയുടെയും പേരുകൾ എന്ന് തുടങ്ങി ആരാധകരുടെ നിരവധി സംശയങ്ങൾക്ക് നടി മറുപടി പറയുകയുണ്ടായി.

മമ്മൂട്ടിയാണ് ഇഷ്ടനടൻ , ആദ്യ വരുമാനം ‘സീറോ’ ആയിരുന്നു, 95 ൽ ജനനം, അച്ഛന്റെ പേര് അബ്ദുൽ സലാം, അമ്മയുടെ പേര് രേണുക തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിയ അനു, തന്നെ വീട്ടിൽ വിളിക്കുന്ന പേര് ചിങ്ങിണി എന്നാണെന്നും പറയുന്നു.

2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. രാമന്‍റെ ഏദൻതോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലൂടെ നായികനിരയിലെത്തി. നീയും ഞാനും എന്ന ചിത്രമാണ് ഒടുവിലായി അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!